സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് : ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

Jaihind Webdesk
Thursday, November 4, 2021

ഇന്ധന നികുതിയില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്. കേന്ദ്രം ഇന്ധന നികുതി കുറച്ച സാഹചര്യത്തില്‍ കേരളവും ഇളവുകള്‍ നല്‍കണമെന്ന് പൊതുജന – പ്രതിപക്ഷ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണം എന്ന് സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്‍റ നിലപാടിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളുമായാണ് രംഗത്ത് വരുന്നത്. സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അറിയിച്ചു.