കമലയെ ‘മിസ്’ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്. ഇത് കണ്ട സൈബര്‍ സഖാക്കള്‍ പിന്നൊന്നും നോക്കിയില്ല. ട്വിറ്ററില്‍ പൊങ്കാലയിടാന്‍ ആരംഭിച്ചു. വിദേശ യാത്രയില്‍ മുഖ്യമന്ത്രിയെ പിണറായി വിജയനെ അനുഗമിക്കുന്ന ഭാര്യ കമല വിജയനെക്കുറിച്ചാണ് ട്രംപിന്‍റെ ട്വീറ്റ് എന്ന് തെറ്റിദ്ധരിച്ചാണ് സഖാക്കളുടെ പ്രതികരണം.
പാതി മലയാളിയും യുഎസ് സെനറ്ററുമായ കമലാ ഹാരിസ് അടുത്ത് നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ട ഫണ്ട് ഇല്ലാത്തിനാല്‍ മത്സരിക്കുന്നില്ലെന്നും ജീവിത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിതെന്നും കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഹാസ ട്വീറ്റുമായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. ‘വളരെ മോശം ഞാന്‍ നിങ്ങളെ മിസ് ചെയ്യും’ എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിനു പിന്നാലെ മറുപടിയുമായി കമല രംഗത്തെത്തി. ‘വിഷമിക്കേണ്ട വിചാരണ സമയത്ത് കണ്ടോളാം’ എന്നാണ് ഇംപീച്ചമെന്‍റ് നടപടികളെ സൂചിപ്പിച്ചു കൊണ്ടുള്ള കമല ഹാരിസിന്‍റെ ചുട്ടമറുപടിയും ട്വിറ്ററിലുണ്ട്.
എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെയാണ് സൈബര്‍ സഖാക്കള്‍ തങ്ങള്‍ക്കറിയുന്ന ഏക കമലയായ മുഖ്യമന്ത്രിയുടെ പത്നി തന്നെയാണ് ട്രംപ് മിസ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയില്‍ ട്രംപിന് പൊങ്കാലയിടാന്‍ ട്വിറ്ററില്‍ മത്സരിക്കുന്നത്.
സൈബര്‍ സഖാക്കളുടെ ഈ വിവരമില്ലായ്മയെ ആഘോഷമാക്കുകയാണ് സൈബര്‍ലോകം.