അടൂരിൽ സിപിഎം – സിപിഐ സംഘർഷം ; ഏഴ് പേർക്ക് പരിക്ക്

Jaihind Webdesk
Friday, October 8, 2021

പത്തനംതിട്ട:  അടൂരിൽ സിപിഎം സിപിഐ സംഘർഷം. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ തുടർന്നാണ് തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇന്നലെയും ഇന്നും നടന്ന സംഘർഷങ്ങളിൽ 7 പേർക്ക് പരുക്കേറ്റു.

സിഐടിയു വിട്ട് എഐിയുസി യിൽ ചേർന്ന തൊഴിലാളികൾക്ക് സിഐടിയു പ്രവർത്തകർ തൊഴിൽ നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷങ്ങളിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം 7 സിഐടിയു പ്രവർത്തകർഎഐിയുസി ൽ ചേർന്നിരുന്നു. ഇതിൽ 2 പേരെ നോക്കുകൂലി വാങ്ങി എന്നാരോപിച്ചു സിപിഎം പുറത്താക്കിയിരുന്നു. എഐിയുസി യില്‍ ചേർന്ന ഇവരെ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല എന്ന നിലപാടാണ് സിഐടിയു സ്വീകരിച്ചത്.

എന്നാൽ ഈ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചിരുന്നില്ലെന്നും ക്ഷേമ നിധി ബോർഡിലടക്കം ഇവർക്കെതിരെ പരാതികൾ ഒന്നുമില്ലെന്നും എഐിയുസി,സിപിഐ നേതൃത്വം വ്യക്തമാക്കി. 6 മാസം മുമ്പ് നോക്ക് കൂലി വാങ്ങി എന്നാരോപിച്ച കേസിൽ പ്രവർത്തകർക്കെതിരെ പോസ്റ്റർ പ്രചാരണം പോലും നടത്തിയത് ഇന്നാണെന്നും സിപിഎം  കാരനായ ചുമട്ടു തൊഴിലാളി യൂണിയൻ പൂൾ കണ്‍വീനറുടെ അനുമതിയോടെയാണ് തൊഴിലാളികൾ പണിക്കിറങ്ങിയതെന്നും സിപിഐ ചൂണ്ടിക്കാട്ടി. അനാവശ്യമായി സിപിഎം   പ്രവർത്തകർ സംഘർഷം ഉണ്ടാക്കുകയായിരുന്നെന്നും സിപിഐ കൂട്ടിച്ചേർത്തു. ഇന്നലെയും ഇന്നുമായി നടന്ന സംഘർഷങ്ങളിൽ 7 പേർക്ക് പരുക്കേറ്റു.