മതില്‍ തകര്‍ത്ത് വഴിവെട്ടി ; കോടതിയേയും പൊലീസിനെയും വെല്ലുവിളിച്ച് സിപിഎം നേതാവ്, പരാതി

Jaihind Webdesk
Monday, September 20, 2021

പത്തനംതിട്ട : മല്ലപ്പള്ളി മൂക്കൂരില്‍ സിപിഎം നേതാക്കളുടെ സംഘം അര്‍ധരാത്രി റബര്‍ മരങ്ങള്‍ വെട്ടിമാറ്റി മതില്‍ തകര്‍ത്ത് വഴിവെട്ടിയെന്നാണ് ആരോപണം. ലോക്കല്‍ കമ്മിറ്റി അംഗവും, മുന്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്‍റുമായ സുബിന്‍ കുന്നന്താനത്തിനെതിരെയാണ് പരാതി. കോടതി തടഞ്ഞാലും വഴിവെട്ടുമെന്ന് സിപിഎം നേതാവ് വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും  പുറത്തുവന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കാണ് വഴിവെട്ടെന്നും സിപിഎം നേതാക്കള്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തി എന്നുമാണ് വീട്ടുകാരുടെ പരാതി.  കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു സംഭവം. രാത്രി  സംഘം മതില്‍ പൊളിച്ച് റബര്‍മരങ്ങളും വെട്ടി വഴിയൊരുക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചതോടെ സംഘം രക്ഷപെട്ടു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു.‌