സ്പ്രിങ്ക്ളർ വിവാദത്തിൽ കേരളത്തിയിൽനിന്നു ലഭിച്ച വിശദീകരണം സിപിഎം കേന്ദ്ര നേതൃത്വം തള്ളി. വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സർക്കാരിന്റെ നിലപാടാണ് പാർട്ടിയുടെ കേരള ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ അതു മതിയാവില്ലെന്നും പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചതായാണ് അറിയുന്നത്.
അതേസമയം, വിവാദത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വിശദമായ റിപ്പോർട്ട് കണ്ടശേഷം മാത്രം എന്നതാണ്. വിവാദത്തെക്കുറിച്ച് ഇപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്ന് മാത്രമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുമെന്നും അതിനു ശേഷമാകും പാർട്ടി നിലപാട് സംബന്ധിച്ച് പ്രസ്താവനയിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽനിന്നു ലഭിച്ച വിശദീകരണം അവെയ്ലബിൾ പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു.