പോക്സോ കേസ് : കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Jaihind Webdesk
Tuesday, June 1, 2021

 

കണ്ണൂർ : പോക്സോ കേസിൽ കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കുറ്റിയാട്ടൂരിലെ നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി ടി. പ്രശാന്ത് ആണ് അറസ്റ്റിലായത്. മയ്യിൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവർത്തകരായ മൂന്ന് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്‌. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞദിവസമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. കുട്ടിയുടെ രക്ഷിതാവാണ് പൊലീസിൽ പരാതി നൽകിയത്.