കഞ്ചാവ് കടത്ത് ; കണ്ണൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Jaihind News Bureau
Tuesday, September 15, 2020

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കർണ്ണാടക പൊലീസ് പിടികൂടി. കണ്ണൂർ പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ഇയാളുടെ സഹോദരൻ സുബിത്തിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് മെസൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

മൈസൂരിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.സുഭിലാഷിനെ പൊലീസ് ക്ലിയറൻസ് ഇല്ലാതെ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് വിവാദമായിരുന്നു. 108 ആംബുലന്‍സ് ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷറും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ സുബിലാഷ് കോളിക്കടവിന്റെ പേരിലുള്ളത് വധശ്രമം ഉള്‍പ്പടെയുള്ള കേസുകള്‍ നിലവിലുണ്ട്.. ഇരിട്ടിയിലെ വ്യവസായിയെ ക്വട്ടേഷനെടുത്ത് കൊല്ലാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ് .