സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളികളും രണ്ടുകോടി രൂപയോളം വില വരുന്ന പാമ്പിന്‍ വിഷവുമായി പിടിയില്‍

 

മലപ്പുറം: രണ്ടു കോടിയോളം രൂപ വില വരുന്ന പാമ്പിൻ വിഷവുമായി സിപിഎം (CPIM) ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. പത്തനംതിട്ട കോന്നി ഐരവണ്‍ ബ്രാഞ്ച് സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ ടി.പി കുമാർ ആണ് പിടിയിലായത് മലപ്പുറം കൊണ്ടോട്ടിയിൽ വെച്ചാണ് വില്‍പനയ്ക്ക് കൊണ്ടുവന്ന പാമ്പിൻ വിഷവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ പോലീസിന്‍റെ പിടിയിലായത്.

വിപണിയിൽ 2 കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ പോലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ 63 കാരനായ ടി.പി കുമാർ ആണ് പിടിയിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി. കോന്നി ഐരവണ്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ടി.പി കുമാർ. മാത്രമല്ല മുൻ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. ഇയാളെ കൂടാതെ അതുമ്പുംകുളം സ്വദേശി പ്രതീപ് നായർ, തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ബഷീർ എന്നിവരും പിടിയിലായിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് വില്‍പന നടത്താൻ വേണ്ടിയാണ് വിഷം എത്തിച്ചതെന്ന് ഇവർ പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന് കൈമാറും.

Comments (0)
Add Comment