കൊല്ലത്ത് സിപിഎം-ബിജെപി ഒത്തുകളി : തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപിയെ ജയിപ്പിച്ചു

Jaihind Webdesk
Tuesday, November 30, 2021

കൊല്ലം : എൽഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു സഹായിച്ചതിനെ തുടർന്നു ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം പെരിനാട് പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ബിജെപിയ്ക്ക് ലഭിച്ചു.
ബിജെപി അംഗം എസ് ശ്രുതിയാണ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയത്. യുഡിഎഫിന്‍റെ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈനി ജോൺസൺ മെമ്പർ സ്ഥാനം രാജി വെച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പു നടക്കുകയും ബിജെപി യുമായി ഇടതുമുന്നണി ഒത്തുകളി നടത്തുകയും ചെയ്തത്.

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ബിജെപിയ്ക്ക് ലഭിക്കുകയായിരുന്നു.. ബിജെപിയിലെ ശ്രുതി എസ് എതിരില്ലാതെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തത്.