മൂവാറ്റുപുഴയില്‍ സിപിഎം അക്രമം : മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് പരിക്ക് : സംഘർഷം

Jaihind Webdesk
Wednesday, January 12, 2022

മൂവാറ്റുപുഴയില്‍ സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്കനേരെ അക്രമം അഴിച്ചുവിട്ടു. കോൺഗ്രസ് എംഎല്‍എ മാത്യുകുഴല്‍നാടന് പരിക്ക്. കല്ലേറിലാണ് എംഎല്‍എക്ക് പരിക്കേറ്റത്. കോൺഗ്രസ് പ്രവർത്തകർക്കും  പുത്തൻകുരിശ് ഡിവൈഎസ്പി അടക്കം അടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു.

അക്രമത്തില്‍ നിരത്തിലെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ധീരജിന്‍റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ പ്രകടനത്തിൽ കോൺഗ്രസ്, യുത്ത് കോൺഗ്രസ് പതാകകളും കൊടിമരവും നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിക്ഷേധിച്ച് ഇന്ന് നടന്ന കോൺഗ്രസ് – യൂത്ത് കോൺഗ്രസ് റാലി സിപിഎം ഓഫീസിന് മുമ്പിലൂടെ കടന്നു പോകുന്നതിനിടെയാണ് സിപിഎമ്മിന്‍റെ അക്രമം.

സിപിഎമ്മിന്‍റെ കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.