കായംകുളത്തും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം ; 4 പേർക്ക് പരിക്ക്

Jaihind News Bureau
Wednesday, March 17, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം. കണ്ണൂർ അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. ചക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി. കെ. അജീഷ് മുരിങ്ങേരി, അമ്പനാട് സ്വദേശി സുനീഷ് , ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റ് പി ഷാജി എന്നിവരെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രചാരണ ബോർഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവർത്തകർ തടയുകയും, മർദ്ദിക്കുകയുമായിരുന്നു.  പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം കൃഷ്ണപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു. നൗഷാദിനാണ്  പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.  യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിൻ്റെ പോസ്റ്റർ പതിക്കുന്നതിനിടെയായിരുന്നു അക്രമം. പരിക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .