സ്വഭാവദൂഷ്യ ആരോപണം : സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി

Jaihind News Bureau
Friday, June 5, 2020

 

കണ്ണൂർ : സ്വഭാവ ദൂഷ്യ ആരോപണത്തെ തുടർന്ന് കണ്ണൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ വി രാജനെതിരേയാണ് നടപടി. പാര്‍ട്ടി ഗ്രാമത്തിലെ ഒരു സ്ത്രീയാണ് നേതാവിനെതിരെ പരാതി നൽകിയത്.

താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയെ നേതാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ ഏരിയാ കമ്മിറ്റിക്ക് നല്‍കിയ പരാതി. ഇതു ചര്‍ച്ച ചെയ്ത ഏരിയാ കമ്മിറ്റി നടപടിക്കുള്ള തീരുമാനം ജില്ലാ നേതൃത്വത്തിന് കൈമാറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജില്ലാ സെക്രട്ടറി അറിയിക്കുകയായിരുന്നു.

teevandi enkile ennodu para