‘പാര്‍ട്ടിക്കെതിരെ കളിച്ചാല്‍ കൈ തല്ലിയൊടിക്കും’ ; പൊലീസിനെതിരെ ഭീഷണി മുഴക്കി സിപിഎം

Jaihind News Bureau
Monday, January 4, 2021

 

കോഴിക്കോട് : പൊലീസിനെതിരെ ഭീഷണി മുഴക്കി സിപിഎം. ചോമ്പാല കുഞ്ഞിപ്പള്ളിയിലെ പൊതുയോഗത്തിലും പ്രകടനത്തിലുമായിരുന്നു ഭീഷണി. പാര്‍ട്ടിക്കെതിരെ കളിച്ചാല്‍ കൈ തല്ലിയൊടിക്കുമെന്നായിരുന്നു പൊതുയോഗത്തില്‍ സിപിഎം ഒഞ്ചിയം ഏരിയയിലെ നേതാക്കള്‍ നടത്തിയ ഭീഷണി. ചോമ്പാല സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ചായിരുന്നു താക്കീത്. അതേസമയം പുതുവത്സര ദിനത്തില്‍ പൊലീസിനു നേരെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് 2 ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തതാണു പ്രകോപനത്തിനു കാരണം. ജോലി തടസ്സപ്പെടുത്തിയതിനാണു കേസെടുത്തതെന്നു പൊലീസും പറയുന്നു.