ബാലുശേരിയില്‍ ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞു ; പരാതി

Jaihind Webdesk
Tuesday, April 6, 2021

 

കോഴിക്കോട് : ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴായിരുന്നു സിപിഎം നടപടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പിനിടെ വ്യാപക അതിക്രമമാണ് സിപിഎം അഴിച്ചുവിടുന്നത്. ആലത്തൂർ യുഡിഫ് സ്ഥാനാര്‍ത്ഥി പാളയം പ്രദീപിന്റെ കിഴക്കഞ്ചേരിയിലെ പോളിങ് ഏജന്റിന് നേരെ എല്‍ഡിഎഫ്  ഭീഷണിയെന്ന് പരാതി. 11 മണികഴിഞ്ഞാല്‍ പോളിങ് സ്റ്റേഷനില്‍ കണ്ടുപോകരുതെന്നായിരുന്നു  നേതാവിന്റെ ഭീഷണി. ഏജന്റ് ഗിരീഷ് ആലത്തൂര്‍ ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി.

തൃക്കരിപ്പൂർ മണ്ഡലത്തിലെ വെള്ളച്ചാലിൽ യുഡിഎഫ് ബൂത്ത് ഏജന്‍റിനുനേരെ സിപിഎം ആക്രമണം. ബൂത്ത് ഏജന്‍റ് ജയിംസ് മാരൂരിനെയാണ് പ്രവർത്തകർ ആക്രമിച്ചത്. ജയിംസിനെ മർദ്ദിച്ച പ്രവർത്തകർ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.