‘മാനസികമായും ശാരീരികമായും പീഡിപ്പിച്ചു’; സിപിഎം നേതാക്കൾക്കെതിരെ വനിതാ നേതാവിന്‍റെ ആത്മഹത്യാക്കുറിപ്പ്

Jaihind News Bureau
Friday, September 11, 2020

 

തിരുവനന്തപുരം: ഉദിയന്‍കുളങ്ങരയില്‍ മരിച്ച സിപിഎം പ്രവർത്തക ആശയുടെ
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കൾ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ  ഭർത്താവ് ജോയ് എന്നിവർക്കെതിരെയാണ് ആരോപണം. നിരന്തര ചൂഷണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പിൽ പറയുന്നു.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആശയാണ് (40) പാര്‍ട്ടി ഓഫീസിനായി സിപിഎം വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്. പാറശാല അഴകിക്കോണം സ്വദേശിയും ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറുമായ ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

teevandi enkile ennodu para