യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.എം പ്രവർത്തകരുടെ വിദ്വേഷ പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind News Bureau
Monday, March 30, 2020

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തൃത്താലയിലെ സി.പി.എം പ്രവർത്തകരുടെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം പ്രവർത്തകർക്കെതിരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ തൃത്താല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

യൂത്ത് കോൺഗ്രസുകാരെ കമ്യൂണിറ്റി കിച്ചൻ ഭാഗത്തൊന്നും അടുപ്പിക്കാതെ നോക്കണം വിഷം കലർത്താൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള വിദ്വേഷം നിറഞ്ഞ പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. അനീഷ് പട്ടിത്തറ എന്നയാളാണ് ഈ കുറിപ്പ് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

teevandi enkile ennodu para