സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്രദേശം സന്ദർശിക്കാനെത്തിയപ്പോള്‍ | Video

കണ്ണൂർ : മട്ടന്നൂർ നടുവനാട് ബോംബ് സ്ഫോടനം നടന്ന സി.പി.എം പ്രവർത്തകന്‍റെ വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയെയും സംഘത്തെയും സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനിയും കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും ഉൾപ്പടെയുള്ള നേതാക്കള്‍ സ്ഫോടനം നടന്ന പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സി.പി.എം പ്രവർത്തകരുടെ ആക്രമണം. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കൂടുതല്‍ സംഘർഷമുണ്ടാകാതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കളുടെ സംഘം പിന്തിരിയുകയായിരുന്നു.

സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കുമെന്ന് പൊലീസിനെ അറിയിച്ചെങ്കിലും ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ല. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്നത് മറച്ചുവെക്കുന്നതിന് വേണ്ടിയാണ് സി.പി.എം പ്രവർത്തകർ സ്ഥലം സന്ദർശിക്കുന്നത് തടഞ്ഞ് കയ്യേറ്റം ചെയ്തതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനം പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

https://www.youtube.com/watch?v=vG6muWbQUUs

Comments (0)
Add Comment