ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രചാരണ വാഹനം തടഞ്ഞ് സി.പി.എം ഗുണ്ടായിസം

webdesk
Tuesday, April 16, 2019

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രചാരണ വാഹനം തടഞ്ഞ് സി.പി.എം ഗുണ്ടായിസം. കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് പ്രചാരണവാഹനം ഒരുകൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും കൂകി വിളിക്കുകയും ചെയ്തത്. എല്‍.ഡി.എഫി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും സി.പി.എമ്മിന്റെയും പതാകയും വഹിച്ചുകൊണ്ടായിരുന്നു ഇവരുടെ വഴി തടയല്‍. ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പരാജയഭീതിയിലായ സി.പി.എം പലതരത്തിലും പ്രചാരണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായും അതിന്റെ ഭാഗമായാണ് പ്രചാരണ വാഹനത്തെ തടഞ്ഞിട്ടതെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ദൃശ്യങ്ങള്‍ കാണാം.