അലനെയും താഹയെയും സി.പി.എം പുറത്താക്കും; പോലീസ് ഭാഷ്യത്തെ സാധൂകരിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍

V Ajayakumar
Thursday, November 7, 2019

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി പി എം തീരുമാനിച്ചതായി സൂചന. ഇന്ന് ചേര്‍ന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ഏരിയാ കമ്മിറ്റി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ സെക്രട്ടറി പി മോഹനന്‍ യോഗത്തില്‍ പങ്കെടുത്തു.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ സി പി എം സജീവ പ്രവര്‍ത്തകരും ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുമാണ്. റിമാന്‍ഡില്‍ കഴിയുന്ന ത്വാഹ ഫസല്‍ ന് പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയിലും, അലന് മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റിയിലുമാണ് അംഗത്വമുള്ളത്. പാര്‍ടി തലത്തില്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം വെളിപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയാണ് സി പി എം. സൗത്ത് ഏരിയാ കമ്മിറ്റിയിലെ 3 അംഗങ്ങളാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഈ പ്രദേശത്തെ നേതാക്കളില്‍ നിന്നും ‘ പ്രവര്‍ത്തകരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന സൗത്ത് ഏരിയാ കമ്മിറ്റി വിശധമായി ചര്‍ച്ച ചെയ്തു. ജില്ലാ സെക്രട്ടറി ജ. മോഹനന്‍, സംസ്ഥാന കമ്മിറ്റിയംഗം ഠജ ദാസന്‍ തുടങ്ങിയവര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. രണ്ട് പ്രതികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനാണ് യോഗ തീരുമാനമെന്നറിയുന്നു. ഇതോടൊപ്പം മാവോയിസ്റ്റ് ആശയഗതിയിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരായോ എന്ന് പരിശോധിക്കാനും തീരുമാനമുണ്ട്.
എന്നാല്‍ അടിയന്തിര ഏരിയ കമ്മിറ്റി യോഗത്തെ കുറിച്ച് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് ജില്ലാ സെക്രട്ടറി ജ മോഹനന്‍ പറഞ്ഞു. തലക്കളത്തൂര്‍ ഉള്‍പ്പടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂലികളും, തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടുള്ളവരും പാര്‍ട്ടിയില്‍ കടന്നു കൂടിയിട്ടുണ്ടെന്നാണ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച വിവരം.