സി.പി.എം കൊലയാളിപ്പാര്‍ട്ടിയെന്ന് സോഷ്യല്‍മീഡിയയും; ട്വിറ്ററില്‍ ടോപ് ട്രെന്റായി സി.പി.എം ടെറര്‍ #CPMterror

Jaihind Webdesk
Monday, February 18, 2019

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സി.പി.എമ്മിനെതിരെ വ്യാപക പ്രതിഷേധം. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ‘സി.പി.എം ടെറര്‍’ എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ‘സി.പി.എം ടെറര്‍’ എന്ന വിഷയം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍പേര്‍ ട്വീറ്റ് ചെയ്ത ട്രെന്റിംഗ് ടോപ്പിക്കായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസമായി ട്വിറ്ററില്‍ പുല്‍വാമ ഭീകരാക്രമണം ആയിരുന്നു ട്രെന്റിംഗ് ടോപ്പായി നിന്നിരുന്നു.