തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ എം. മുകേഷ് എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സമിതിയില്‍ മുകേഷിന്‍റെ വിഷയം ചർച്ചയായി. സംസ്ഥാന സമിതിയിലാണ് മുകേഷ് രാജിവെക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. മുകേഷിന്‍റെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് എംഎല്‍എയെ സംരക്ഷിച്ചുകൊണ്ടുള്ള പാർട്ടി നീക്കം.