സി.പി.എമ്മിന് ശക്തിയും സ്വാധീനവും കുറഞ്ഞു; തുറന്നുസമ്മതിച്ച് പാര്‍ട്ടി കേന്ദ്രകമ്മിറ്റി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട നാണംകെട്ട പരാജയത്തില്‍ സ്വയം വിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി. പാര്‍ട്ടിയുടെ ശക്തിയും സ്വാധീനവും ദുര്‍ബലമാകുന്നുവെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിരീക്ഷണം. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്നും ഇനിയൊരു തിരിച്ചുവരവിന് വിപുലമായ കര്‍മ്മപരിപാടികള്‍ വേണമെന്നുമാണ് നിര്‍ദ്ദേശം. ശബരിമല വിധിയുമായി ബന്ധപ്പെട്ട് പാര്‍ടി സ്വീകരിച്ച നിലപാട് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തി വിശ്വാസികളെ തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി.

വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കണം. കേരളത്തിനൊപ്പം പശ്ചിമബംഗാളിലും തൃപുരയിലും ഉണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍ 11 ഇന കര്‍മ്മ പരിപാടിക്കും കേന്ദ്ര കമ്മിറ്റി രൂപം നല്‍കി. 2015ല്‍ കൊല്‍ക്കത്ത പ്ലീനം അംഗീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന പ്രചാരണം കേരളത്തിലെ ജനങ്ങള്‍ സി.പി.എമ്മിന് വോട്ടുനല്‍കാന്‍ മടിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിശ്വാസികളുടെയും പിന്തുണ നഷ്ടമായതാണ് കേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

cpmCPIM
Comments (0)
Add Comment