കോണ്‍ഗ്രസുകാരന്‍ ചിതയില്‍ വയ്ക്കാനില്ലാത്ത വിധം ചിതറിപ്പോകുമെന്ന് സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം

Jaihind Webdesk
Thursday, February 21, 2019

കാസര്‍കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം. കോണ്‍ഗ്രസുകാരെ ചിതയില്‍ വെയ്ക്കാന്‍ ബാക്കിയുണ്ടാകില്ലായെന്നാണ് പൊതുയോഗത്തില്‍ കൊലവിളി നടത്തുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി മുസ്തഫയാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പേരെടുത്ത് പറഞ്ഞ് കൊലവിളി നടത്തുന്നത്.
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരാല്‍ ദാരുണമായി കൊല്ലപ്പെടുന്നതിന് മുമ്പാണ് ഈ പ്രസംഗം.  ജനുവരി ഏഴിന് കല്യാട്ടാണ് വിപിപി മുസ്തഫ ഈ പ്രസംഗം നടത്തിയത്. പെരിയയിലെ കൊലപാതകത്തില്‍  സിപിഎമ്മിന് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നതും. പാര്‍ട്ടി നേതൃത്വം നേരിട്ട് കൊലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന നല്‍കുന്ന വീഡിയോ ആണിത്.

കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ചുവടെ: