സനലിന്റെ കുടുംബത്തോട് സര്‍ക്കാര്‍ സഹായത്തിന് ഉപാധിയുമായി സി.പി.എം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടംബത്തിന്റെ സമരം അവസാനിപ്പിക്കാന്‍ ഉപാധി വെച്ച് സി.പി.എം; കുടംബത്തിന് സഹായം ലഭിക്കുന്നതിന് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കണമന്നാണ് സി.പി.എമ്മിന്റെ ഉപാധി. സമരം അവസാനിപ്പിച്ചാല്‍ ജോലിയും സാമ്പത്തിക സഹായവും നല്‍കാമെന്നാണ് സി.പി.എമ്മിന്റെ വാഗ്ദാനം.

സനലിന്റെ ബന്ധുക്കളോട് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പനാണ് ഈ ഉപാധി മുന്നോട്ട് വെച്ചത്.സി.പി.എം ജില്ലാ കമിറ്റി ഓഫീസില്‍ വിളിച്ചവരുത്തിയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.ഈ നിര്‍ദേശം പുറത്ത് പറയരുതന്നും ആനാവുര്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനം വിളിച്ച സമരം പിന്‍വലിച്ചവന്ന് അറിയിക്കണമെന് ആനാവുര്‍ നിര്‍ദേശിച്ചു.സി.പി.എമ്മിന്റെ നിയന്ത്രണത്തില ഉള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്ന് ആനാവുര്‍ നാഗപ്പന്‍ എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കി.

സനലിന്റ കൊലപാതകം നടന്ന ഒരു മാസത്തിലധികമായിട്ടും സര്‍ക്കാരും മന്ത്രിമാരും കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഇത് വരെ പാലിക്കാട്ടിട്ടില്ല. നെയ്യാറ്റിന്‍കര എം.എല്‍.എ ആന്‍സലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ഉറപ്പുകള്‍.എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ സനലിന്റെ ഭാര്യ വിജിയും മക്കളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ ദിവസങ്ങളോളം ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം തുടങ്ങിയത്. സമരം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് അവര്‍ വീണ്ടും സത്യാഗഹം തുടങ്ങി.സമരത്തിന് പൊതു സമുഹത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ വഴിവിട്ട നീക്കം സി.പി.എം തുടങ്ങിയത്

Comments (0)
Add Comment