പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിക്ക് പോയെന്ന് സി.പി.എം; ശബരിമലയില്‍ ജാഗ്രതക്കുറവെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം

Jaihind Webdesk
Friday, May 31, 2019

തിരുവനന്തപുരം: കേരളത്തിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് വ്യാപകമായി ചോര്‍ന്നുവെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സമിതി. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. ഇത് ബി.ജെ.പി മുതലെടുത്തു. ഈ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കി, എന്നാല്‍ ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റേണ്ടതില്ലെന്നാണ് സമിതിയുടെ നിലപാട്. നിലപാടില്‍ നിന്ന് പിന്നോക്കം പോയാല്‍ സംഘടനാ തലത്തില്‍ തിരിച്ചടിയുണ്ടാകും. പാര്‍ട്ടി ശാക്തികേന്ദ്രങ്ങളിലെ തിരിച്ചടിയില്‍ സംഘടനാതല അന്വേഷണം വേണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ അകന്നതും, ന്യൂനപക്ഷ ഏകീകരണം ഉണ്ടായതും പാര്‍ട്ടി തിരിച്ചറിയാത്തതാണ് തിരിച്ചടിക്ക് കാരണമെന്നും സമിതി വിലയിരുത്തി.