എംഡിഎംഎ യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍

Jaihind News Bureau
Friday, March 7, 2025

രാസ ലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയിലായി. മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ്. ജെ ആണ് സൗത്ത് പൊലീസിന്റെ പിടിയില്‍ ആയത്. ആലപ്പുഴ EMS സ്റ്റേഡിയത്തില്‍ നിന്നാണ് പിടിയിലായത്. വിഘ്‌നേഷനില്‍ നിന്ന് 0.24 ഗ്രാം MDMA യും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. എസ് എഫ് ഐ മുന്‍ ഏരിയ കമ്മിറ്റി അംഗം ആയിരുന്നു ഇയാള്‍.

രാസ ലഹരിയുടെ ഉപയോഗവും വില്‍പ്പനയും വിഘ്‌നേഷിന് ഉണ്ടെന്ന് പോലീസ് പറഞ്ഞു . ഹരിപ്പാട് നിന്ന് MDMA യുമായി പിടികൂടിയ ആളില്‍ നിന്നാണ് വിഘ്നേശിനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഈ വിവരം അനുസരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത് . ആലപ്പുഴ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചുളള മയക്കു മരുന്നു- ലഹരി ശൃഖലയില്‍ പെട്ടവരാണ് ഇവര്‍ എന്നു കരുതപ്പെടുന്നു.

രാഷ്ട്രീയമായി ലഹരിക്കെതിരായി ഒട്ടേറെ പ്രചാരണ പരിപാടികള്‍ നടത്തുമ്പോഴും അണികള്‍ ഇതിന്റെ ഉപഭോക്താക്കളും വില്‍പ്പനക്കാരും വിതരണക്കാരുമാകുന്ന അവസ്ഥയം നിലനില്‍ക്കുന്നു. ഒരു വശത്ത് എതിര്‍ ബോധവല്‍ക്കരണ നാടകങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും അണികള്‍ സമൂഹത്തില്‍ ലഹരി വില്‍പ്പന നടത്തിപ്പുകാരുമാകുന്നു എന്നാണ് ഇതു തെളിയിക്കുന്നത്.