അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Jaihind Webdesk
Tuesday, November 19, 2019

കണ്ണൂരിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാപ്പിനിശ്ശേരി സ്വദേശിയും, ഓട്ടൊ തൊഴിലാളി യൂണിയൻ നേതാവുമായ പുരുഷോത്തമനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം വേളാപുരം ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാൾ. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.