പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീട് തീവെച്ചു നശിപ്പിച്ചു

Jaihind Webdesk
Sunday, February 24, 2019

കാസര്‍കോട് പെരിയ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീട് തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൂമുഖത്തുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്തു കിടന്ന കാറിന്റെ ചില്ല് തകര്‍ത്തു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ രാജന്‍ പെരിയയും കുടുംബവും വീട്ടിലുണ്ടായിരുന്നു.[yop_poll id=2]