താനൂരില്‍ ലീഗുകാര്‍ക്ക് നേരെ സി.പി.എം ആക്രമണം: രണ്ടുപേര്‍ക്ക് വെട്ടേറ്റു

Jaihind Webdesk
Friday, May 3, 2019

മലപ്പുറം: മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം ആക്രമണം. നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വേട്ടെറ്റു. സി.പി. സലാം, എ.ബി മൊയ്തീന്‍ കോയ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. രാത്രി ഒമ്പതുമണിയോടെയാണ് 15 പേര്‍ അടങ്ങുന്ന സംഘം മൊയ്തീന്‍ കോയയുടെ വീട് കയറി ആക്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ കൗണ്‍സിലര്‍ക്കുനേരെയും ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. സി.പി. സലാമിനെ ഇപ്പോള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമത്തിന് ശേഷം താനൂര്‍ പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.