യുഡിഎഫ് സംഘത്തിന് നേരെ സിപിഎം ആക്രമണം; സംഭവം ക്വാറിയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ കളക്ടർക്കൊപ്പം എത്തിയപ്പോള്‍

 

കോഴിക്കോട്: തങ്കമല പ്രദേശത്തെ ക്വാറി സന്ദർശിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിലിന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യുഡിഎഫ് സംഘത്തിന് നേരെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കയ്യേറ്റം. തങ്കമല ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്ന പരാതികളെപ്പറ്റി അന്വേഷിക്കാൻ വേണ്ടി ജില്ലാ കളക്ടർ ഇന്നലെ ക്വാറി സന്ദർശിച്ചിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും കളക്ടറോട് കാര്യങ്ങൾ വിശദീകരിക്കാൻ സ്ഥലത്ത് എത്തിയത്. ഈ സമയത്ത് ഒരു പ്രകോപനവും ഇല്ലാതെ സിപിഎം പയ്യോളി ഏരിയാ സെക്രട്ടറിയുടെയും ഇരിങ്ങത്ത് ലോക്കൽ സെക്രട്ടറിയുടെയും നേതൃത്വത്തിൽ അക്രമം നടത്തുകയായിരുന്നു. പരുക്കേറ്റ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിലിനെ കൊയിലാണ്ടി ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments (0)
Add Comment