കോണ്‍ഗ്രസില്‍ ചേര്‍ന്നതിലുള്ള പക: സി.പി.എം  ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്

Jaihind Webdesk
Sunday, December 9, 2018

മലപ്പുറം: കോണ്‍ഗ്രസില്‍ ചേര്‍ന്നതിലുള്ള പകമൂലം സി.പി.എം ആക്രമണത്തില്‍ പട്ടികജാതിക്കാരും സ്ത്രീ കളമായ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചാലിയാര്‍ പഞ്ചായത്തിന്റേയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റേയും അതിര്‍ത്തി പങ്കിടുന്ന വെണ്ടേക്കും പൊയിലിലാണ് സി പി എം ഗുണ്ടകള്‍ പ്രകടനമായി വന്ന് ആക്രമണം നടത്തിയത്. വെണ്ടേക്കും പൊയിലില്‍ നിരവധി കുടുംബങ്ങള്‍ ഇവിടെ സി പി എം ല്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു.

ഇവരുടെ നേതൃത്വത്തില്‍ ഒരു വായനശാല വെണ്ടേക്കും പൊയിലില്‍ തുറന്നിരുന്നു – ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് അംഗം കൂടിയായ പാലക്കയം കൃഷ്ണന്‍കുട്ടി നടത്തി കൊണ്ടിരിക്കുമ്പോളാണ് അരിക്കോട് ‘ കക്കാടംപൊയില്‍ എന്നിവിടങ്ങളിലുള്ള നൂറോളം പേര്‍ മാരകായുധങ്ങളുമായി പ്രകടനമായി വന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു’ ആക്രമണത്തില്‍ എട്ടോളം സ്ത്രികള്‍ക്ക് പരിക്കുണ്ട് ‘വടി കൊണ്ടുള്ള അടിയേറ്റ് രണ്ട് സ്ത്രീകളുടെ കൈയ്യെല്ല് പൊട്ടിയിട്ടുണ്ട്. ആദിവാസി കുട്ടിയായ പഞ്ചായത്ത് അംഗം കൃഷ്ണന്‍കുട്ടിക്ക് കമ്പിവടി കൊണ്ട് ഉള്ള അടിയേറ്റാണ് പരിക്ക്.

അജു കോലോത്ത് 28. ഷിനോജ് 40; നിഥുന്‍ 21 എന്നിവരെ നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഷിനോജിന്റെ ഒരു കണ്ണ് തകര്‍ന്ന് കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളും നാട്ടുകാരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്