തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണിയുടെ വരവ് കൊണ്ട് എല്‍ഡിഎഫിന് പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ലെന്ന് കാനം പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പരസ്യതാക്കീത് നല്‍കാനും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.