ബജറ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഐ മന്ത്രിമാർ; ധനമന്ത്രിക്ക് കൈ കൊടുക്കാതെ ഭക്ഷ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി സിപിഐ മന്ത്രിമാർ രംഗത്ത്. സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ ചൊടിപ്പിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ.എൻ‌‍. ബാല​ഗോപാലിന് കൈ കൊടുക്കാനും ജി.ആർ. അനിൽ വിസമ്മതിച്ചു.

സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതിൽ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ. അനിൽ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചതോടെയാണ് മന്ത്രി അതൃപ്തി പരസ്യമാക്കിയത്. റവന്യൂ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാർക്കും ബജറ്റിനോട് എതിർപ്പുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി. ബജറ്റിലെ അതൃപ്‌തി കെഎൻ ബാല​ഗോപാലിനെ അറിയിക്കാനാണ് മന്ത്രി ജി.ആർ. അനിലിന്‍റെ തീരുമാനം.

Comments (0)
Add Comment