സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര് ; തന്നെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ലന്ന് സി ദിവാകരന്‍

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. മുതിര്‍ന്ന നേതാവ് സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജി ആര്‍ അനില്‍ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്.അസി. സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

തന്‍റെ വിജയത്തിനായി സി.ദിവാകരൻ ഒന്നും ചെയ്തില്ലെന്നു ജി.ആർ. അനിൽ പറഞ്ഞു. സി.ദിവാകരൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും ജി.ആർ.അനില്‍ തുറന്നടിച്ചത് വാക്കേറ്റത്തിനിടയാക്കി.ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ടെന്നു സി.ദിവാകരൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്നു ദിവാകരൻ പറ‍ഞ്ഞത് വാക്കു തര്‍ക്കത്തിനിടയാക്കി.

Comments (0)
Add Comment