വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; സിപിഐ പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

Jaihind News Bureau
Monday, September 9, 2019

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നപരാതിയെ തുടർന്ന് സിപിഐ പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിതറ പഞ്ചായത്ത് അംഗമായ കലയപുരം സൈഫുദ്ദീനെ തിരെയാണ് പോലീസ് കേസെടുത്തത്. വീട്ടമ്മ ജോലിചെയ്യുന്നിടത്തെത്തി ശല്യം ചെയ്തതിന് നേരത്തെ ബന്ധുക്കൾ പഞ്ചായത്ത് മെമ്പറെ താക്കീത് ചെയ്തു വിട്ടിരുന്നു . പിന്നീട് പല സ്ഥലങ്ങളിൽ എത്തി വീട്ടമ്മക്കെതിരെ ശല്യം തുടർന്നതോടെ ഇവർ പോലിസിൽ പരാതി നല്‍കുകയായിരുന്നു . കടയ്ക്കൽ പോലീസ് കേസെടുത്തെങ്കിലും തുടരന്വേഷണം കാര്യക്ഷമമല്ല എന്ന പരാതി ഉയർന്നിരിക്കുകയാണ് .