സി.പി.ഐ കൊച്ചി ഐ ജി ഓഫീസ് മാർച്ചിൽ സംഘർഷം; മൂവാറ്റുപുഴ എംഎല്‍എയ്ക്കും മര്‍ദ്ദനം

Jaihind News Bureau
Tuesday, July 23, 2019

വൈപ്പിൻ ഗവ.കോളജിലെ എസ്.എഫ്.ഐ – എ.ഐ.വൈ.എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐ മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐ ജി ഓഫീസിലേക്ക് നടന്ന സി.പി.ഐ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു.

മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്‍റെ സാന്നിദ്ധ്യത്തില്‍ പൊലീസ് തല്ലിച്ചതച്ചു. പ്രതിഷേധിച്ച സിപിഐ പ്രവര്‍ത്തകരെ വിരട്ടിയോടിച്ച പൊലീസ് അവരെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു.