സിപിഐ സ്ഥാനാർത്ഥി പട്ടികയായി ; കാഞ്ഞിരപ്പള്ളി പോയി ചങ്ങനാശേരി കിട്ടിയുമില്ല, അതൃപ്തി പ്രകടമാക്കി കാനം

 

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി. 21 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ജോസ് വിഭാഗത്തിന്‍റെ കടന്നുകയറ്റത്തിനെതിരായ അതൃപ്തിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകടിപ്പിച്ചു. ജോസ് വിഭാഗം തെരഞ്ഞെടുപ്പില്‍ ജയിച്ച് ശക്തിയുള്ള പാർട്ടിയാണോ എന്ന് തെളിയിക്കട്ടെ എന്നായിരുന്നു കാനത്തിന്‍റെ പരാമർശം.

1.  നെടുമങ്ങാട് – ജി ആർ അനിൽ
2. ചിറയിൻകീഴ് – വി ശശി
3. ചാത്തന്നൂർ – ജി എസ് ജയലാൽ
4.  പുനലൂർ – പിഎസ് സുപാൽ
5.  കരുനാഗപ്പള്ളി – ആർ രാമചന്ദ്രൻ
6.  ചേർത്തല – പി പ്രസാദ്
7.  വൈക്കം – സി.കെ ആശ
8. മൂവാറ്റുപുഴ – എൽദോ എബ്രഹാം
9. പീരുമേട് – വാഴൂർ സോമൻ
10. തൃശൂർ – പി ബാലചന്ദ്രൻ
11. ഒല്ലൂർ – കെ രാജൻ
12. കൈപ്പമംഗലം – ഇ.ടി. ടൈസൺ
13. കൊടുങ്ങല്ലൂർ – വി.ആർ സുനിൽകുമാർ
14. പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
15. മണ്ണാർക്കാട് – സുരേഷ് രാജ്
16. മഞ്ചേരി – ഡിബോണ നാസർ
17. തിരൂരങ്ങാടി – അജിത്ത് കോളോടി
18. ഏറനാട് – കെ.ടി അബ്ദുൽ റഹ്മാൻ
19. നാദാപുരം – ഇ.കെ വിജയൻ
20. കാഞ്ഞങ്ങാട് – ഇ ചന്ദ്രശേഖരൻ
21. അടൂർ – ചിറ്റയം ഗോപകുമാർ

ചടയമംഗലത്ത് വനിതകളെ മത്സരിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നീ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച തീരുമാനം നാളെയുണ്ടാകും.

അതേസമയം സീറ്റ് വിഭജനത്തിലെ സിപിഎമ്മിന്‍റെ വല്യേട്ടന്‍ മനോഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഐയില്‍ നിലനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ കടന്നുവരവും സിപിഐക്ക് തിരിച്ചടിയായി. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കുമ്പോൾ ചങ്ങനാശേരിയോ പൂഞ്ഞാറോ വേണമെന്നായിരുന്നു കാനത്തിന്‍റെ ആവശ്യം. എന്നാല്‍ ഇതിന് ഒരു പരിഗണനയും നല്‍കാതെ  മൂന്ന് സീറ്റും ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. ഇതിലുള്ള തന്‍റെ  അതൃപ്തി കാനം രാജേന്ദ്രന്‍ പ്രകടിപ്പിക്കുകയും ചെയ്തു.

Comments (0)
Add Comment