സില്‍വർ ലൈനിനെതിരെ സിപിഐ യുടെ വിമർശനം

Jaihind Webdesk
Friday, March 25, 2022

സില്‍വര്‍ലൈനില്‍ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ആവശ്യപ്പെട്ടു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഉദ്യോഗസ്ഥര്‍ പദ്ധതിയില്‍ അനാവശ്യ ധൃതി കാട്ടുകയാണ്. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂവെന്നും പ്രകാശ് ബാബു തിരുവനന്തപുരത്ത് പറഞ്ഞു.

കെ റെയിൽ പദ്ധതി സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേൻ സ്വീകരിച്ച നിലപാടിൽ നിന്നും വ്യത്യസ്ത സമീപനമാണ് പാർട്ടി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ സമീപനം. കെ റെയിലിന് എതിരെ സമരം ചെയ്ന്നുവർ ഇടതുപക്ഷ വിരുദ്ധരും സർക്കാർ വിരുധരുമാണന്നാണ് മുഖ്യ മന്ത്രിയും സി പി .എം മന്ത്രിമാരും  സംസ്ഥാന സെക്രട്ടറിയം എൽ ഡി എഫ് കൺവിനറും പറഞ്ഞിരുന്നത. എന്നാൽ പ്രകാശ് ബാബു ഇതിനോട് യോജിക്കുന്നില്ല.
പ്രതിഷേധക്കാരെല്ലാം ഇടത് വിരുദ്ധരും സർക്കാർ വിരുദ്ധരുമല്ലന്ന് അദദേഹം പറയുന്നു. സർക്കാർ നടപടിയിൽ തിരുത്തൽ വേണം.

ഉദ്യോഗസ്ഥർ തിരുത്തണമെന്ന് പറയുന്നത് പോലീസ് നടപടിയുൾപ്പടെയാണ് സിവിൽ ഉദ്യോഗസ്ഥർ അടക്കം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ എന്തിനാന്ന് ധ്യതി . കിടപ്പാടം നഷ്ടപ്പെടുന്ന ഭയം കൊണ്ടാണ് പ്രതിഷേധം. പദ്ധതിയെ എതിർക്കുന്നുവരുമായി കുടിയാലോചന നടത്തണം. ഇന്ന് തന്നെ പദധതി വേണമന്ന് നില ശരിയല്ലന്നും പ്രകാശ് ബാബു പറഞ്ഞു.

സിൽവർ ലൈനന് എതിരെ ജനകീയ പ്രക്ഷോഭം ശക്തമായിട്ടും കർക്കശ നിലപാട് തുടരുന്ന സി.പിഎം സമീപനത്തിൽ സിപിഐ ക്ക് ഉള്ള ആശങ്കയാണ് പ്രകാശ ബാബുവിന്‍റെ വാക്കുകളിലെന്നാണ് രാഷ്ടിയ നീരിക്ഷകരുടെ വിലയിരുത്തൽ