ജനയുഗത്തിനെതിരായ വിമര്‍ശനം : കെ.കെ.ശിവരാമന് സിപിഐയുടെ പരസ്യശാസന

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം : ജനയുഗത്തിനെതിരായ വിമര്‍ശനത്തില്‍ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെതിരെ പരസ്യശാസനക്ക് പാര്‍ട്ടി തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ കാട്ടിയെന്നായിരുന്നു കെ.കെ.ശിവരാമന്റെ വിമര്‍ശനം.