വൈദ്യുതി ബില്ലിലും സിപിഐ സര്‍ക്കാരിനൊപ്പമില്ല; കെഎസ്ഇബിയുടെ വിശദീകരണം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലെന്ന് കാനം

Jaihind News Bureau
Wednesday, June 17, 2020

 

അമിത വൈദ്യുതി ചാര്‍ജ് നിരക്കില്‍ സര്‍ക്കാരിനോട് ഇടഞ്ഞ് സിപിഐ.  വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ബില്ലുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ വിശദീകരണം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ല. നടപടിയില്‍ വൈദ്യുതി ബോര്‍ഡിന് തെറ്റുപറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.