കൊവിഷീല്‍ഡ് എടുത്തവർക്ക് ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്രാനുമതി

Jaihind Webdesk
Monday, August 9, 2021

ദുബായ് : ഇന്ത്യയില്‍നിന്നു കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്നു കൊവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.

അതേസമയം, വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബായ് താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവ്.