രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; ഇന്നലെ റിപ്പോർട്ട് ചെയ്തത് 1.30 ലക്ഷം

Jaihind Webdesk
Friday, June 4, 2021


ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 1.32 ലക്ഷം കൊവി‍ഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.85 കോടി ആയി ഉയർന്നു. 2713 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണസംഖ്യ 3,40,702 ആയി.

2,07,071 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ 16.35 ലക്ഷം പേർ രോഗബാധിതരായി ചികിൽസയിലുണ്ട്. 22.41 കോടി പേര്‍ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.