കൊവിഡ്-19 : കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും; അവൈലബിള്‍ ക്യാബിനറ്റ് വിളിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Monday, March 23, 2020

തിരുവനന്തപുരം : കോവിഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേരളം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അവൈലബിള്‍ ക്യാബിനറ്റ് വിളിച്ചു. തലസ്ഥാനത്തുള്ള മന്ത്രിമാര്‍ പങ്കെടുക്കാന്‍ നിർദേശം. പത്ത് മണിക്കാണ് യോഗം ചേരുന്നത്.

കാസർഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്നുണ്ടാകും. കാസർഗോട്ടെ അതീവ ഗുരുതര സാഹചര്യം പരിഗണിച്ച് ജില്ലയിൽ ലോക്ഡൗൺ നടപ്പാക്കിയിട്ടുണ്ട്. കൊവിഡ് റിപ്പോർട്ട് ചെയ്ത ഒമ്പത് ജില്ലകളിൽ കർശന നിയന്ത്രണം നടപ്പാക്കേണ്ടി വന്നേക്കും.

അതേസമയം രാജ്യത്ത് കൊവിഡ് മരണം ഏഴായി ഉയർന്നു. ഗുജറാത്തിലാണ് ഏഴാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 411 ആയി.