തിക്കിത്തിരക്കി ജനം ; പാലക്കാട്ട് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വാക്സിനേഷൻ ക്യാമ്പിൽ ആള്‍ക്കൂട്ടം

Jaihind Webdesk
Saturday, May 8, 2021

 

പാലക്കാട് : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി  പാലക്കാട് വാക്സിനേഷൻ ക്യാമ്പിൽ വൻ തിരക്ക്. കെഎസ്ആർടിസി ജീവനക്കാർക്കായി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിലാണ് വൻതിരക്ക് ഉണ്ടായത്. സാമൂഹിക അകലം പാലിക്കാതെ  ക്യാമ്പിൽ ആളുകൾ തടിച്ചുകൂടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ക്യാമ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.