കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കണം ; പ്രമേയം ഇന്ന് നിയമസഭയില്‍

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം :  സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് പ്രമേയം അവതരിപ്പിക്കുക. എത്രയും വേഗം വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നും ഇതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെടും. സഭയില്‍ നന്ദി പ്രമേയ ചര്‍ച്ച ഇന്നും തുടരും.