കൊവിഡ് വാക്സിന് അമിതവില ; എം.കെ മുനീറിന്‍റെ ഹർജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Jaihind Webdesk
Tuesday, April 27, 2021

 

കൊവിഡ് വാക്‌സിനേഷൻ നയം സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീർ  സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി.  കൊവിഡ് വാക്‌സിനുകള്‍ക്ക്  അമിതവില ഈടാക്കാനുള്ള വാക്‌സിന്‍ കമ്പനികളുടെ തീരുമാനത്തിനെതിരെയാണ്  എം.കെ മുനീര്‍ ഹൈക്കോടതിയെ സമീപിച്ചത്.

നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്  അതോറിറ്റിക്കാണ് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹർജിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.