സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുമ്പോഴും സര്‍ക്കാരിന് വാക്‌സിന്‍ കിട്ടാത്തതെന്ത് ? കേന്ദ്രത്തോട് ഹൈക്കോടതി

Jaihind Webdesk
Wednesday, June 2, 2021

കൊച്ചി : കൊവിഡ് വാക്‌സിനില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുമ്പോഴും സര്‍ക്കാരിന് വാക്‌സിന്‍ കിട്ടാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് വാക്സിൻ ലഭിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രികളേക്കാള്‍ മുന്‍ഗണന സർക്കാരിന് നല്‍കികൂടെയെന്നും കോടതി ചോദിച്ചു.  ഒരു കോടി വാക്സിന്‍ വാങ്ങുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍.