തിരുവനന്തപുരം : 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍. വൈകിട്ട് 4 മുതല്‍ കോവിന്‍ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം വാക്‌സിനേഷന്റെ മൂന്നാംഘട്ടം മെയ് 1ന് ആരംഭിക്കും. ഇവര്‍ക്കുള്ള മാര്‍ഗരേഖയും ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കും. സംസ്ഥാനത്ത് 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ എത്തിച്ചു. തിരുവനന്തപുരത്ത് എത്തിച്ച വാക്സീന്‍ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.
രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ:
1. cowin.gov.in എന്ന വെബസൈറ്റ് സന്ദര്‍ശിക്കുക.
2. ‘വാക്സിനേഷന്‍ (ലോഗിന്‍/രജിസ്റ്റര്‍)’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പര്‍ നല്‍കുക
4. നിങ്ങളുടെ മൊബൈലില്‍ ഒരു ഒടിപി ലഭിക്കും. നല്‍കിയിരിക്കുന്ന സ്ഥലത്ത് ഒടിപി നല്‍കുക
5. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ആവശ്യമുള്ള തീയതിയും സമയവും നല്‍കുക.
6. രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപ്പോയ്ന്റ്‌മെന്റ് വിവരങ്ങള്‍ അടങ്ങിയ ഒരു എസ്എംഎസ് നിങ്ങളുടെ ഫോണില്‍ ലഭിക്കുന്നതാണ്
രജിസ്‌ട്രേഷൻ സമയത്ത് നൽകാവുന്ന തിരിച്ചറിയൽ രേഖകള്‍:
ആധാർ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
തൊഴിൽ വകുപ്പ് നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
തൊഴിലുറപ്പ് കാർഡ്
എംപി, എംഎൽഎ, എംഎൽസി എന്നിവർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയാൽ കാർഡ്
പാൻ കാർഡ്
ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ പാസ്ബുക്ക്
പാസ്പോർട്ട്
പെൻഷൻ കാർഡ്
വോട്ടർ ഐഡി