രാജ്യത്ത് 2,82,970 പേർക്ക് കൂടി കൊവിഡ്, 441 മരണം; ടിപിആർ 15.13%

Jaihind Webdesk
Wednesday, January 19, 2022

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,82,970 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം. ഇത് വരെ 8,961 പേർക്കാണ് രാജ്യത്ത്  ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

ഒറ്റ ദിവസം 441 മരണമാണ് കൊവിഡ് കാരണമെന്ന്  ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  നിലവിൽ 18,31,000 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.88 ലക്ഷം പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. 93.88 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.