രാജ്യത്ത് 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്, 893 മരണം; ടിപിആര്‍ 14.5%

Jaihind Webdesk
Sunday, January 30, 2022

 

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 4.10 കോടിയായി. ഒറ്റ ദിവസം 893 മരണങ്ങളാണ് കൊവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനത്തിൽനിന്ന് 14.50 ശതമാനമായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40. 24 മണിക്കൂറിനിടെ 893 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,94,091 ആയി.

രാജ്യത്ത് നിലവിൽ 18.84 ലക്ഷം പേർക്കാണ് രോഗബാധ. ആകെ കേസുകളിൽ 4.59 ശതമാനം ആളുകളാണ് ഇപ്പോൾ രോഗബാധിതര്‍. ഇതുവരെ രാജ്യത്ത് 165.70 കോടി ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.